11 December Monday

കുപ്‌വാരയിൽ 
2 ഭീകരരെ വധിച്ചു ; നുഴഞ്ഞുകയറ്റശ്രമം തകർത്ത്‌ സുരക്ഷാസേന

ഗുൽസാർ നഖാസിUpdated: Saturday Sep 30, 2023



ന്യൂഡൽഹി
വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. നിയന്ത്രണരേഖയ്‌ക്കടുത്തുള്ള കുംകടി പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തെതുടർന്ന്‌ സൈന്യവും പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ്‌ നുഴഞ്ഞുകയറ്റ ശ്രമം തകർത്തത്‌.

മൃതദേഹങ്ങൾക്കടുത്തുനിന്ന്‌ രണ്ട്‌ എകെ റൈഫിൾ, 90 റൗണ്ട്‌ വെടിയുണ്ട, ഒരു പിസ്റ്റൾ, പാക്ക് കറൻസി എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഈവർഷം അഞ്ചാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ്‌ സുരക്ഷാസേന പരാജയപ്പെടുത്തുന്നത്‌. ദിവസങ്ങൾക്കുമുമ്പ്‌ അനന്തനാഗിൽ ഏഴുദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top