26 April Friday

കശ്മീർ സെെനിക ക്യാമ്പിൽ ആക്രമണം: മൂന്ന് സെെനികർക്ക് വീരമൃത്യു: രണ്ട് ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

ന്യൂഡൽഹി> കശ്മീരിൽ സൈനിക ക്യാമ്പിലുണ്ടായ  ചാവേറാക്രമണത്തിൽ  മൂന്ന് സൈനികർക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടന്ന് ആക്രമിക്കുകയായിരുന്നു. 

ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top