ശ്രീനഗര്‍> കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആറാം ദിവസവും തുടരുന്നതിനിടെ ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തി.തിങ്കളാഴ്ച രാവിലെ മുതല്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചല്‍ പുനരാംരംഭിച്ചതോടെയാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്.
വസ്ത്രധാരണരീതിയുടെ അടിസ്ഥാനത്തിലാണ് തീവ്രവാദിയാണെന്ന സുരക്ഷാ സൈന്യത്തിന്റെ നിഗമനം.ഞായറാഴ്ച സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കനത്ത ആയുധധാരികളായ നാല് ഭീകരരാണ് കാട്ടില്‍ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ, രണ്ടു സേനാ ഉദ്യോഗസ്ഥരും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചിരുന്നു.
അതേസമയം, ഗാരോള്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..