24 April Wednesday

ടെലിപ്രോംറ്റര്‍ ചതിച്ചു, മോദിയുടെ പ്രസംഗം നിലച്ചു; ട്രോളുമായി സോഷ്യല്‍ മീഡിയ, വീഡിയോ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

ന്യൂഡല്‍ഹി> പ്രസംഗത്തിനിടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തടസ്സപ്പെട്ടു. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മോദിക്ക് ടെലിപ്രോംറ്റര്‍ പണി കൊടുത്തത്. ഇതോടെ മോദിയ്ക്ക് പ്രസംഗം ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. തിങ്കളാഴ്‌ച വൈകുന്നേരമാണ് സംഭവം. ഇതിന് പിന്നാലെ മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു.

മോദിയുടെ പ്രസംഗ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ടെലിപ്രോംറ്റര്‍ തടസപ്പെട്ടതോടെ പ്രധാനമന്ത്രി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ചര്‍ച്ചയുടെ മോഡറേറ്റര്‍ കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നത് വീഡിയോയില്‍ കാണാം.

'ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില പാവപ്പെട്ട ടോക്‌നീഷ്യന്മാര്‍ക്ക് ജോലി പോവുമെന്നാണ് തോന്നുന്നത്. രാജ്യദ്രോഹക്കുറ്റമോ യുഎപിഎയോ ഇവര്‍ക്കെതിരെ ചുമത്തില്ല എന്ന പ്രതീക്ഷിക്കാം'- തുടങ്ങി നിരവധിയായ ട്രോളുകളാണ് മോദിക്കെതിരെ ഉയരുന്നത്.

കോണ്‍ഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'യേ ദില്‍ ഹേ മുഷ്‌കില്‍' എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് വീഡിയോക്ക് ക്യാപ്ഷനായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top