ന്യൂഡല്‍ഹി
ക്ഷയരോഗത്തിനുള്ള മരുന്നിന്റെ പേറ്റന്റ് ഒഴിവാക്കി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനി. ശനിയാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന യുഎസ് മരുന്ന് കമ്പനി പുറത്തിറക്കി. ഇതോടെ, ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ 134 രാജ്യങ്ങള്‍ക്ക് ബെഡാക്വിലിന്‍ എന്ന മരുന്ന് നിര്‍മിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ക്ഷയരോഗികള്‍ക്ക്
നിര്‍ദേശിക്കുന്ന മരുന്നിന്റെ മുഖ്യ ഘടകമായ ബെഡാക്വിലിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
ലോകത്താകെ നാലരലക്ഷം ക്ഷയരോഗികളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയുള്‍പ്പെടുന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..