26 April Friday

വിദ്യാര്‍ഥികളെ ചവിട്ടിവീഴ്‌ത്തി തല്ലിച്ചതച്ചു; അധ്യാപകന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

ചെന്നൈ > തമിഴ്‌നാട് ചിദംബരത്ത് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. നന്തനാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യന്‍ ക്ലാസില്‍വെച്ച് വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണു കേസിന് ആസ്പദമായ സംഭവം. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞായിരുന്നു സുബ്രഹ്മണ്യന്‍ ആറ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. ഇതില്‍ ഒരു വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ പുറത്തുവന്നത്. വിദ്യാര്‍ഥികളെ ക്ലാസില്‍ മറ്റു കുട്ടികളുടെ മുന്‍പില്‍ ചവിട്ടിവീഴ്ത്തി ചൂരല്‍കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ക്ലാസിലെ മറ്റൊരു വിദ്യാര്‍ഥിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അധ്യാപകനെതിരെ കടുത്ത നടപടി വേണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top