26 April Friday

തമിഴ്‌നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരുവോട്ട്; സ്വന്തം വീട്ടുകാര്‍ പോലും വോട്ട്‌ചെയ്‌തില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

കോയമ്പത്തൂര്‍ > തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരുവോട്ട്. കോയമ്പത്തൂര്‍ ജില്ലയിലെ പെരിയണൈക്കന്‍പാളയം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി കാര്‍ത്തികിനാണ് സ്വന്തം വീട്ടുകാരുടെ വോട്ട് പോലും കിട്ടാതിരുന്നത്. യുവമോര്‍ച്ചയുടെ ജില്ലാ നേതാവാണ് കാര്‍തിക്.

കുരുടന്‍പാളയം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പെരിയണൈക്കന്‍പാളയത്ത് ഒക്ടോബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചംഗം കുടുബത്തില്‍പെട്ട കാര്‍തികിന് വീട്ടിലുള്ളവരുടെ വോട്ടുപോലും ലഭിച്ചില്ല. എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക് നാലാം വാര്‍ഡിലാണ് വോട്ടുണ്ടായിരുന്നതെന്ന് കാര്‍തിക് മാധ്യമങ്ങളോട് പറഞ്ഞു.

ഒരുവോട്ട് കിട്ടിയ ബിജെപി സ്ഥാനാര്‍ത്ഥി നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. തമിഴ്‌നാട്ടില്‍ പല തന്ത്രങ്ങളിലൂടെ വേരുറപ്പിക്കാന്‍ പാടുപെടുന്ന ബിജെപിക്ക് യഥാര്‍ത്ഥത്തിലുള്ള ജനപിന്തുണ തെളിയിക്കുന്നതാണ് ഈ ഫലമെന്നാണ്  ചര്‍ച്ചകള്‍. #SingleVoteBJP എന്ന ഹാഷ്‌ടാഗും ട്വിറ്ററില്‍ ട്രെന്റിംഗായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top