25 April Thursday

താജ്‌മഹലിന്റെ ചരിത്രം 
മാറ്റാൻ നോക്കേണ്ട ; ചരിത്രം തിരുത്തൽ കോടതിയുടെ ജോലിയല്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


ന്യൂഡൽഹി
താജ്‌മഹലിന്റെ ചരിത്രം അതുപോലെതന്നെ തുടരട്ടെയെന്ന്‌ സുപ്രീംകോടതി. താജ്‌മഹലിന്റെ യഥാർഥ കാലപ്പഴക്കം നിർണയിക്കണമെന്നും ചരിത്രപുസ്‌തകങ്ങളിൽനിന്ന്‌ തെറ്റായ വസ്‌തുതകൾ നീക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാണ്‌ ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

‘ചരിത്രം തിരുത്തിയെഴുതലും  ശരിതെറ്റുകൾ നിർണയിക്കലും കോടതികളുടെ ജോലിയല്ല. ചരിത്രവസ്‌തുതകൾ തീരുമാനിക്കാൻ നിങ്ങൾ ആരാണ്‌? താജ്‌മഹലിന്റെ യഥാർഥ വയസ്സ്‌ കണ്ടെത്തണമെന്നാണ്‌ ആവശ്യം. സത്യം പറഞ്ഞാൽ, എനിക്ക്‌ എന്റെ വയസ്സ്‌ കൃത്യമായി അറിയില്ല. താജ്‌മഹലിന്റെ ചരിത്രം അതുപോലെ തുടരട്ടെ’–-  എം ആർ ഷാ പറഞ്ഞു. സുർജിത്‌സിങ്‌ യാദവ്‌ എന്നയാളാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. രണ്ടു മാസംമുമ്പും സമാന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top