27 April Saturday

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്: ആർഎസ്‌എസുകാരെ കുത്തിനിറച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jun 22, 2022

ന്യൂഡൽഹി> കേന്ദ്ര സർക്കാരിന്റെ വിവാദ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്‌ രൂപംകൊടുത്ത ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാനുള്ള ഫോക്കസ്‌ ഗ്രൂപ്പുകളിൽ ആർഎസ്‌എസ്‌ അനുകൂല സംഘടനാ നേതാക്കളെ കുത്തിനിറച്ച്‌ എൻസിഇആർടി. വിവിധ വിഷയങ്ങളിൽ 25 ഫോക്കസ്‌  ഗ്രൂപ്പ്‌ തയ്യാറാക്കുന്ന റിപ്പോർട്ടനുസരിച്ചാകും പരിഷ്‌കരിച്ച പുസ്‌തകങ്ങൾ തയ്യാറാക്കുക.

ഇതിൽ 17 ഗ്രൂപ്പിലും ആർഎസ്‌എസ്‌ അനുഭാവികളെ നിയമിച്ചു. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ സ്‌കൂളുകൾക്കുള്ള അഞ്ചാമത്തെയും ബിജെപി സർക്കാരിന്റെ ആദ്യത്തെയും പാഠ്യപദ്ധതി പരിഷ്‌കരണമാണിത്‌. 2020ൽ വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം ലക്ഷ്യമിട്ട്‌ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയത്തിൽ അധിഷ്‌ഠിതമായാണ്‌ ഫോക്കസ്‌ ഗ്രൂപ്പുകൾ റിപ്പോർട്ട്‌ തയ്യാറാക്കുന്നത്‌. വിഷയത്തില്‍ പ്രതികരിക്കാന്‍  എൻസിഇആർടി ചെയർമാൻ സഖ്‌ലാനി  വിസമ്മതിച്ചു.

ആർഎസ്‌എസ്‌ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പുകൾ

1) ഫിലോസഫി ആൻഡ്‌ എയിംസ്‌ ഓഫ്‌ എഡ്യൂക്കേഷൻ
ഡോ. ഭഗവതി പ്രകാശ്‌ ശർമ (ആർഎസ്‌എസ്‌ അനുകൂല സ്വദേശി ജാഗരൺ മഞ്ച്‌ ദേശീയ ഉപ കൺവീനർ), ദത്ത ബൈക്കാജി നായിക്‌ (ഗോവയിലെ  ആർഎസ്‌എസ്‌ അനുകൂല വനവാസി കല്യാൺ ആശ്രം ഭാരവാഹി)
2) പരിസ്ഥിതി വിഭ്യാഭ്യാസം
പ്രൊഫ. പായൽ മഗോ (മുൻ എബിവിപി ദേശീയ വൈസ്‌ പ്രസിഡന്റ്‌)
3) സോഷ്യൽ സയൻസ്‌
സി ഐ ഐസക്‌ (മുൻ ചരിത്രവിഭാഗം അധ്യാപകൻ, കോട്ടയം സിഎംഎസ്‌ കോളേജ്‌, ഭാരതീയ വിചാരകേന്ദ്രം കേരള വർക്കിങ്‌ പ്രസിഡന്റ്‌)
4) മൂല്യവിദ്യാഭ്യാസം
ജെ പി സിംഗാൽ (ഭാരതീയ രാഷ്‌ട്രീയ സൈഷിക്‌ മഹാസംഘ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top