25 April Thursday

ബിഹാറിൽ 24 സ്‌ത്രീകൾക്ക്‌ അനസ്‌‌തേഷ്യ നൽകാതെ വന്ധ്യംകരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

പട്‌ന> ബിഹാറിൽ അനസ്‌‌തേഷ്യ നൽകാതെ സ്‌ത്രീകൾക്ക്‌ വന്ധ്യംകരണ ശസ്‌ത്രക്രിയ. അലറിവിളിച്ചവരെ ഓപറേഷൻ ടേബിളിൽ പിടിച്ചുകിടത്തി ശസ്‌ത്രക്രിയ പൂർത്തിയാക്കി. കഖരിയ ജില്ലയിലെ അലൗലി, പർബത്തത പിഎച്ച്‌സികളിലാണ്‌ അനസ്‌തേഷ്യ നൽകാതെ 24 സ്‌ത്രീകൾക്ക്‌ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയത്‌. സംഭവം വിവാദമായതോടെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

സർക്കാർ ക്യാമ്പയിനിന്റെ ഭാഗമായി എൻജിഒയുടെ നേതൃത്വത്തിലായിരുന്നു വന്ധ്യംകരണം. 53 പേരെ തെരഞ്ഞെടുത്തതിൽ 24 പേർക്കായിരുന്നു ആദ്യഘട്ട ശസ്‌ത്രക്രിയ. ഇവർക്കാർക്കും അനസ്‌തേഷ്യ നൽകിയില്ല. ബ്ലേഡ്‌ കൊണ്ട്‌ ശരീരത്തിൽ മുറിക്കുന്നത്‌ അറിഞ്ഞിരുന്നെന്നും അസഹ്യമായ വേദനയായിരുന്നെന്നും പരാതി നൽകിയവരിൽ ഒരാൾ പറഞ്ഞു.  എന്നാൽ അനസ്‌ത്യേഷ്യ നൽകിയിരുന്നെന്നും ചിലരിൽ ഫലിച്ചില്ലെന്നുമാണ്‌ പിഎച്ച്‌സികളുടെ വിശദീകരണം. 2012ൽ അരാരിയ ജില്ലയിലും സമാന സംഭവമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top