02 July Wednesday

രാജ്യസുരക്ഷയുടെ പേരിൽ അനിശ്ചിതകാലം തടവിലിടാനാകില്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


ന്യൂഡൽഹി
രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയെന്ന ആരോപണത്തിൽ ഏജൻസികൾ അന്വേഷണം തുടരുന്നതുകൊണ്ട്‌ അനിശ്ചിതകാലം ഒരു വ്യക്തിയെ ജയിലിൽ അടയ്‌ക്കാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി. അതിർത്തികടന്നുള്ള അനധികൃത കന്നുകാലി കടത്തിന്റെ പേരിൽ അറസ്‌റ്റിലായ മുഹമദ്‌ ഇനാമുൾ ഹഖിന് ജാമ്യം അനുവദിച്ചാണ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം. 

ബിഎസ്‌എഫ്‌ ഉദ്യോഗസ്ഥനില്‍ നിന്നും 50ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സിബിഐ 2018ൽ എടുത്ത കേസിലാണ് നടപടി. ഹഖ്‌ കൈക്കൂലി കൊടുത്തതാണ്‌ പണമെന്നാണ്‌ മൊഴി. മറ്റ് പ്രതികൾക്ക്‌ ജാമ്യം ലഭിച്ചെങ്കിലും ഹഖിന്‌ കൽക്കട്ടാ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top