20 April Saturday

സമൂഹഅടുക്കള: അധികധാന്യം നൽകണമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ന്യൂഡൽഹി
രാജ്യമുടനീളം സമൂഹഅടുക്കളകൾ രൂപീകരിക്കാനുള്ള മാതൃകാപദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നിർദേശം. ഇതിന്‌ സംസ്ഥാനങ്ങൾക്ക്‌ അധികധാന്യം വിതരണം ചെയ്യണം. ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങളിലേക്ക്‌ എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

പട്ടിണിമരണങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ. രണ്ടാഴ്‌ചയ്‌ക്കുശേഷം കോടതി കേസ്‌ വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top