26 April Friday

കുടിശ്ശിക അടച്ചേപറ്റൂ ; ടെലികോം കമ്പനികളുടെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021


ന്യൂഡൽഹി
അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റെവന്യൂ (എജിആർ) കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി. വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റാ ടെലി സർവീസസ്‌ എന്നീ കമ്പനികളുടെ ഹർജികളെല്ലാം തള്ളിയതായി ജസ്റ്റിസുമാരായ എൽ നാഗേശ്വരറാവുവും ഋഷികേശ്‌ റോയിയും അറിയിച്ചു.
കുടിശ്ശിക 10 വാർഷിക ഗഡുക്കളായി അടച്ചുതീർക്കണമെന്നും 2021 ഏപ്രിലിൽ ആദ്യ​ഗഡു അടയ്ക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ സെപ്‌തംബറിൽ ഉത്തരവിട്ടിരുന്നു. ടെലികമ്യൂണിക്കേഷൻസ്‌ വകുപ്പ്‌ കണക്കാക്കിയ കുടിശ്ശികയിൽ പാളിച്ചയുണ്ടെന്ന് ആരോപിച്ചാണ് കമ്പനികൾ വീണ്ടും ഹര്‍ജി നല്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top