28 March Thursday

മറ്റ്‌ മതങ്ങളിലേക്ക്‌ മാറിയ ദളിതർക്ക്‌ പട്ടികജാതി പദവി നൽകാനാകില്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്രം

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022

ന്യൂഡൽഹി > മറ്റ്‌ മതങ്ങളിലേക്ക്‌ മാറിയ ദളിത് വിഭാഗക്കാർക്ക്‌ പട്ടികജാതി പദവി നൽകാനാകില്ലെന്ന നിലപാടിൽ ഉറച്ച്‌ കേന്ദ്രസർക്കാർ. ഈ വിഷയത്തിൽ രംഗനാഥമിശ്ര കമീഷൻ നൽകിയ റിപ്പോർട്ട്‌ അംഗീകരിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ നേരത്തെ സുപ്രീംകോടതിയിൽ സത്യവാങ്ങ്‌മൂലം നൽകിയിരുന്നു. വ്യാഴാഴ്‌ച്ച കേന്ദ്രസർക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണെന്ന്‌ അറിയിച്ചു.

ക്രിസ്‌ത്യൻ മതത്തിലക്ക്‌ മാറിയ ദളിത്‌വിഭാഗക്കാർക്ക്‌ പട്ടികജാതി പദവി നൽകാമെന്നായിരുന്നു 2007ൽ രംഗനാഥമിശ്രകമീഷൻ നൽകിയ റിപ്പോർട്ട്‌. ഈ റിപ്പോർട്ടിലെ ശുപാർശകൾ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌. രംഗനാഥമിശ്ര കമീഷന്‌ പകരം സുപ്രീംകോടതി മുൻ ചീഫ്‌ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണൻ അദ്ധ്യക്ഷനായ മൂന്നംഗസമിതി കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്‌. ഈ സമിതിയോട്‌ രണ്ട്‌ വർഷത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകാനാണ്‌ നിർദേശിച്ചിട്ടുള്ളത്‌. ഈ വിഷയത്തിലുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്ന അവസരത്തിൽ കേന്ദ്രസർക്കാർ തിടുക്കത്തിൽ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിക്കുന്നത്‌ വരെ സുപ്രീംകോടതി വിഷയത്തിൽ ഇടപെടാൻ പാടില്ലെന്നാണ്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top