28 March Thursday

പൗരത്വ രജിസ്‌റ്ററിൽ നിന്ന്‌ പുറത്തായ വനിതയെ നാടുകടത്തരുതെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

ന്യൂഡൽഹി> അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന്‌ പുറത്തായ വനിതയെ നാടുകടത്തരുതെന്ന നിർദേശം നൽകി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിനും അസം സർക്കാരിനും നോട്ടീയച്ച ഡിവൈ ചന്ദ്രചൂഡ്‌, ഹിമ കോഹിലി എന്നിവരുടെ ബെഞ്ച്‌ മൂന്നാഴ്‌ക്കക്കം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ട്‌.

കരട്‌ രജിസ്‌റ്ററിൽ വനിതയുടെ ഭർത്താവും മക്കളുമടക്കമുള്ള കുടുംബാംഗങ്ങൾ മുഴുവൻ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ ലിസ്‌റ്റിൽ ഇവർ മാത്രം പുറത്തായി. വിദേശ പൗരന്മാർക്കുള്ള ട്രിബ്യൂണലിനെയും ഗുവാഹത്തി ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ബംഗ്ലാദേശിൽ നിന്ന്‌ അനധികൃതമായി കുടിയേറിയെന്നായിരുന്നു വിധി.

ജന്മം കൊണ്ട്‌ ഇന്ത്യൻ പൗരയാണെന്ന്‌ തെളിയിക്കുന്ന രേഖകളൊന്നും ട്രിബ്യൂണലും ഹൈക്കോടതിയും പരിഗണിച്ചില്ലെന്ന്‌ വനിതയ്‌ക്കായി ഹാജരായ പിയൂഷ് കാന്തി റോയ് കോടതിയെ അറിയിച്ചു. തുടർന്ന്‌ കേസ്‌ അടുത്ത തവണ പരിണിക്കുന്നതുവരെ നാടുകടത്തലടക്കമുള്ള  ഒരു നടപടിയും ഉണ്ടാകരുതെന്ന്‌ കോടതി നിർദേശിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top