28 March Thursday

മുസ്ലിംവനിതകളെ അവഹേളിക്കുന്ന ആപ്‌; നടപടികൾ സ്‌റ്റേ ചെയ്യാനാകില്ലെന്ന്

സ്വന്തം ലേഖകൻUpdated: Saturday Aug 13, 2022

ന്യൂഡൽഹി> മുസ്ലിംവനിതകളെ അവഹേളിക്കുന്ന ഉള്ളടക്കമുള്ള ആപ്‌ ഉണ്ടാക്കിയ പ്രതിക്കെതിരായ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഏറെ വിവാദമുണ്ടാക്കിയ സുള്ളിഡീൽസ്‌ ആപ്പിന്റെ നിർമാതാവായ ഓംകരേശ്വർ താക്കൂറിനെതിരെ രജിസ്റ്റർ ചെയ്‌ത കേസുകളിലെ നടപടികൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ്‌ തള്ളിയത്‌. അവഹേളിക്കപ്പെട്ട ഓരോ സ്‌ത്രീയും ഇരകളാണെന്നും അവർക്ക്‌ ഓരോരുത്തർക്കും കേസ്‌ നൽകാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top