25 April Thursday

കോടതി ഉത്തരവ്‌ പാലിക്കുന്നതിൽ 
യുപി പരാജയം

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022


ന്യൂഡൽഹി
കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ ഉത്തർപ്രദേശ്‌ സർക്കാർ പരാജയമെന്ന്‌ സുപ്രീംകോടതി. ഉത്തരവുകൾ പാലിക്കാതിരിക്കുന്നത്‌ യുപി സർക്കാർ വിനോദമാക്കി. കോടതിയലക്ഷ്യനടപടികൾ തുടങ്ങിയാൽ മാത്രമേ  ഉത്തരവുകൾ നടപ്പാക്കാൻ നടപടികൾ തുടങ്ങാറുള്ളൂവെന്നും ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ തുറന്നടിച്ചു.കഴിഞ്ഞവർഷം യുപി ആശുപത്രിയിൽനിന്ന്‌ കോവിഡ്‌ ബാധിതനായ എൺപത്തിരണ്ടുകാരനെ കാണാതായ കേസ്‌ പരിഗണിക്കവേയാണ്‌ ആദിത്യനാഥ്‌ സർക്കാരിനെതിരെ സുപ്രീംകോടതി പൊട്ടിത്തെറിച്ചത്‌. ഹേബിയസ്‌കോർപസ്‌ ഹർജിയിൽ വെള്ളിയാഴ്‌ച വയോധികനെ നേരിട്ട്‌ ഹാജരാക്കാൻ അലഹബാദ്‌ ഹൈക്കോടതി നിർദേശിച്ചു. ഉന്നതഉദ്യോഗസ്ഥർ ഹാജരാകണമെന്നും നിർദേശിച്ചു.

എന്നാല്‍ ഹൈക്കോടതി നിർദേശം പാലിക്കാതെ സർക്കാർ സുപ്രീംകോടതിയിലെത്തി.കോടതി ഉത്തരവ്‌ അനുസരിക്കാത്ത പ്രവണത അംഗീകരിക്കാനാകില്ലെന്ന്‌  ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, കൃഷ്‌ണമുരാരി എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ നിര്‍ദേശിച്ചു.
ഹൈക്കോടതി നടപടികൾ സ്‌റ്റേചെയ്‌ത സുപ്രീംകോടതി ഹർജിയിൽ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top