26 April Friday

നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി; മുൻ ഉത്തരവ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ന്യൂഡൽഹി> നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കേസ് എടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീംകോടതി. യുഎപിഎ ചട്ടത്തിലെ സെക്‌ഷൻ 10(എ) (ഐ) അനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വത്തിന്റെ പേരിൽ കേസ് എടുക്കാമെന്ന് ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി  രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.

നിരോധിത സംഘടനയിൽ അംഗത്വമുണ്ട് എന്ന ഒറ്റ കാരണത്താൽ യുഎപിഎ ചുമത്താൻ ആകില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top