29 March Friday

കൗമാരക്കാർക്ക് വേണ്ടവിധം ലൈം​ഗിക വിദ്യാഭ്യാസം 
ലഭിക്കുന്നില്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


ന്യൂഡൽഹി
രാജ്യത്തെ കൗമാരക്കാർക്കിടയിൽ വേണ്ടവിധത്തിൽ ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് സുപ്രീംകോടതി. പ്രത്യുൽപ്പാദന അവയവങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നുപോലും ഇവർ മനസ്സിലാക്കുന്നില്ല. പോക്‌സോ നിയമം കൗമാരക്കാർക്കിടയിലെ ലൈംഗികബന്ധത്തെ തടയുന്നില്ല. അവരുടെ ലൈംഗികാരോഗ്യത്തെ സംബന്ധിച്ച അജ്ഞത ഗർഭധാരണത്തിലേക്ക്‌ നയിക്കുന്നു. വിവാഹപൂർവ ലൈംഗികബന്ധം നിഷിദ്ധമാണെന്ന പൊതുബോധം ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് കൗമാരക്കാരെ തടയുന്നു. ഇതേ കാരണങ്ങൾകൊണ്ടാണ്‌ ഗർഭിണിയാണെന്നറിഞ്ഞാലും പെൺകുട്ടികൾ വൈദ്യസഹായം ലഭ്യമാക്കാൻ കഴിയുന്ന രക്ഷിതാക്കളെ സമീപിക്കാൻ ഭയപ്പെടുന്നതെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top