29 March Friday

മണിച്ചന്റെ മോചനം: നാലാഴ്‌ചക്കകം തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ന്യൂഡൽഹി> കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മണിച്ചന്റെ മോചനത്തിൽനാലാഴ്‌ചക്കകം ബന്ധപ്പെട്ട അതോറിറ്റി തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി. മുദ്രവെച്ച കവറിൽ രേഖകൾ സർക്കാർ അഭിഭാഷകൻ  ഹർഷദ്‌ വി ഹമീദ്‌  ജസ്‌റ്റിസ്‌ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്‌ വ്യാഴാഴ്‌ച കൈമാറിയിരുന്നു. ഇതു പരിശോധിച്ച ശേഷമാണ്‌ വെള്ളിയാഴ്‌ച നിർദേശം നൽകിയത്‌.

മണിച്ചൻ എന്ന ചന്ദ്രൻ 20 വർഷത്തിലേറെയായി ജയിലിലാണെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഭാര്യ ഉഷാചന്ദ്രനാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.  നൽകിയ നിവേദനത്തിൽ ജയിൽ ഉപദേശകസമിതി തീരുമാനമെടുക്കാത്തതിനെ തുടർന്നാണ്‌ ഇവർ കോടതിയിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top