29 March Friday

അലഹബാദ് ഹൈക്കോടതി വളപ്പിലെ പള്ളി പൊളിച്ചുനീക്കണം സുപ്രീം കോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

ലക്‌നൗ> അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന പള്ളി പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്.ജസ്റ്റീസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്.

മൂന്ന് മാസത്തിനുള്ളില്‍ ഭാരവാഹികള്‍ പള്ളി സ്വമേധയാ പൊളിച്ചുനീക്കണമെന്നും ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന പള്ളി നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017-ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വഖഫ് മസ്ജിദും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജികളിലാണ് കോടതി തീരുമാനം അറിയിച്ചത്.

കോടതി വളപ്പിലെ ഭൂമിക്ക് പകരം മറ്റൊരിടത്ത് സ്ഥലം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി അനുമതി നല്‍കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top