05 December Tuesday

എസ്‌സി, എസ്‌ടി സംവരണ കാലാവധി നീട്ടൽ: എതിർ ഹർജികൾ സുപ്രീംകോടതി നവംബർ 2ന്‌ പരിഗണിക്കും

സ്വന്തം ലേഖകൻUpdated: Thursday Sep 21, 2023

ന്യൂഡൽഹി
ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക്‌ നൽകിയിട്ടുള്ള സംവരണകാലാവധി നീട്ടിനൽകിയത്‌ ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി നവംബർ 21ന്‌ പരിഗണിക്കും. എസ്‌സി, എസ്‌ടി സംവരണം 10 വർഷത്തേക്ക്‌ കൂട്ടി 2019ൽ 104–-ാം ഭരണഘടനാഭേദഗതി പാസാക്കിയിരുന്നു. 2019 ഡിസംബർ 10ന്‌ പാസാക്കിയ ഭേദഗതി പ്രകാരം സംവരണ കാലാവധി 2030 ജനുവരിവരെയാണ്‌ നീട്ടിയത്‌.

നൂറ്റിനാലാം ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത മാത്രമാകും പരിശോധിക്കുകയെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ അറിയിച്ചു. മുൻവർഷങ്ങളിൽ ഭരണഘടനാ ഭേദഗതികളിലൂടെ സംവരണ കാലാവധി നീട്ടിനൽകിയതിന്റെ നിയമസാധുത പരിശോധിക്കാൻ കഴിയില്ലെന്നും ഭരണഘടനാബെഞ്ച്‌ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top