29 March Friday

സുപ്രീംകോടതി "തത്സമയം' ; ആദ്യദിനം കണ്ടത് 7 ലക്ഷം പേര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


ന്യൂഡൽഹി
ചരിത്രം സൃഷ്‌ടിച്ച്‌ സുപ്രീംകോടതി നടപടികൾ ചൊവ്വാഴ്‌ച തത്സമയം സംപ്രേഷണം ചെയ്‌തു. ഭരണഘടനാ ബെഞ്ച്‌ പരിഗണിച്ച മൂന്നു കേസുകൾ യൂട്യൂബിൽ ഏഴു ലക്ഷത്തോളംപേർ തത്സമയം കണ്ടു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണം സംബന്ധിച്ച കേസിന്റെ വാദം 2.60 ലക്ഷം പേർ കണ്ടു. ശിവസേനാ കേസ്‌ 3.57 ലക്ഷം പേരും അഖിലേന്ത്യ ബാർ കൗൺസിൽ പരീക്ഷാ കേസ്‌ ഒരുലക്ഷത്തോളം പേരും കണ്ടു. ചീഫ്‌ ജസ്റ്റിസ്‌ യു യു ലളിതാണ്‌ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ. സ്വന്തം പ്ലാറ്റ്‌ഫോം വഴി തത്സമയ സംപ്രേഷണം ആരംഭിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top