29 November Wednesday

അഭിഭാഷക വീട്ടിൽ മരിച്ച നിലയിൽ: ഭർത്താവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

നോയ്ഡ > ഉത്തർപ്രദേശിലെ നോയിഡയിൽ അഭിഭാഷകയെ ബാത്റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുപ്രീംകോടതി അഭിഭാഷകയായ രേണു സിൻഹ(61)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് നിതിൻ നാഥ് സിൻഹ​ന്(62) സിൻഹയെ സ്റ്റോർ റൂമിൽ ഒളിച്ച നിലയിൽ പിടികൂടി.

ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ മകൻ വിദേശത്താണ്. രേണുവിനെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലെന്ന് കണ്ടപ്പോൾ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേ​ഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top