24 April Wednesday

പൊലീസ് അക്രമി ബന്ധം പരിശോധിക്കണം ; ഗുജറാത്ത്‌ വംശഹത്യയില്‍ കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021


ന്യൂഡൽഹി
​ഗുജറാത്ത് വംശഹത്യാവേളയില്‍ പൊലീസും അക്രമികളുമായി ഏന്തെങ്കിലും സഹകരണം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി. വംശഹത്യയുടെ വസ്‌തുതകൾ പുറത്തുവരാതിരിക്കാൻ ആസൂത്രിത നീക്കമുണ്ടായെന്നും പ്രതികളെ രക്ഷിക്കാന്‍ ‘കരുതിക്കൂട്ടിയുള്ള പാളിച്ച’കളുണ്ടായെന്നും  സാകിയ ജഫ്രിക്ക്‌ വേണ്ടി അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഈ പ്രതികരണം. 

. ‘തെഹൽക്ക’ വെളിപ്പെടുത്തല്‍ അന്വേഷണഏജൻസികൾ കണ്ടില്ലെന്ന്‌ നടിച്ചു. മാധ്യമപ്രവർത്തകൻ ആശിഷ്‌ ഖേതൻ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ദേശീയ മനുഷ്യാവകാശകമീഷൻ കണ്ടെത്തലുകൾ പോലും എസ്‌ഐടി പരിഗണിച്ചില്ല. വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ ഒരാളെപ്പോലും വിചാരണ ചെയ്‌തില്ല. വിഎച്ച്‌പി, ബജ്‌റംഗദൾ, ബിജെപി നേതാക്കളാണ്‌ അക്രമിസംഘങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.  വൻതോതിൽ നാടൻബോംബുകൾ ഉണ്ടാക്കി കൈമാറി. പൊലീസ്‌ മൂകസാക്ഷിയായി.

ആൾക്കൂട്ട ആക്രമണത്തിന്‌ ഇരകളായവർ സഹായം ആവശ്യപ്പെട്ട്‌ സമീപിച്ചെങ്കിലും പൊലീസ്‌ അനങ്ങാപ്പാറ നയം സ്വീകരിച്ചെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഗുജറാത്ത്‌ വംശഹത്യകേസില്‍ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയത് ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കല്‍ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top