19 April Friday

ഹര്‍ജി നല്‍കിയ അഭിഭാഷകര്‍ക്ക് എട്ട് ലക്ഷം പിഴയിട്ട് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ന്യൂഡല്‍ഹി> അഭിഭാഷകര്‍ക്ക് എട്ട് ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി. വാഹനത്തിരക്കും വായൂമലീകരണവും സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കാണ് കോടതി പിഴ വിധിച്ചത്.

'മൂട്ട് കോര്‍ട്ട്' ലെ മത്സരമല്ല ഇതെന്ന് പറഞ്ഞ കോടതി ഹര്‍ജി തള്ളുകയും ചെയ്‌തു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 'ഹരിത ട്രൈബ്യൂണലിന്റേതടക്കം എല്ലാ ഉത്തരവുകളും നിങ്ങള്‍ കണ്ടിട്ടുള്ളതാണ്. എന്നിട്ടും നിങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു'- കോടതി ചോദിച്ചു.

'രണ്ട് അഭിഭാഷകരാണ് ഈ അനര്‍ത്ഥത്തിലേയ്ക്ക് കടന്നത്. ഞങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്ലാവര്‍ക്കും ഒരു പാഠമെന്ന വണ്ണം 8 ലക്ഷം പിഴ വിധിച്ചു'- ജസ്റ്റിസ് ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

 10 , 15 വരെ വര്‍ഷമുള്ള വാഹന കാലാവധി നിയമം അസാധുവും നിയമവിരുദ്ധവുമാണെന്നും  ഹര്‍ജിയില്‍ പറയുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top