25 April Thursday

കഴിഞ്ഞവർഷം യുപി ആശുപത്രിയിൽ നിന്നും കാണാതായ 82കാരനെ അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശം

സ്വന്തം ലേഖകൻUpdated: Thursday Jul 28, 2022

ന്യൂഡൽഹി> ഉത്തർപ്രദേശിലെ ആശുപത്രിയിൽ നിന്നും 2021ൽ 82കാരൻ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ സംസ്ഥാനസർക്കാരിന്‌ സുപ്രീംകോടതി നിർദേശം. 2021ൽ കാണാതായ വയോധികനെ മെയ്‌ ആറിന്‌ ഹാജരാക്കണമെന്ന അലഹബാദ്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജിയിലാണ്‌ ചീഫ്‌ജസ്റ്റിസ്‌ എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ച്‌ നിർദേശം നൽകിയത്‌.
|
സംസ്ഥാനം മുഴുവൻ തെരഞ്ഞിട്ടും കാണായതായ വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്‌ യുപി സർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഈ നിലപാട്‌ അംഗീകരിച്ചില്ല. കാണാതായ ആള്‍ മരിച്ചിട്ടുണ്ടാകാമെന്നും മൃതദേഹം മറ്റാർക്കെങ്കിലും കൈമാറിയിരിക്കാൻ സാധ്യതയുണ്ടെന്നും യുപി അഡീഷണൽ അഡ്വക്കേറ്റ്‌ ജനറൽ ഗരിമാപ്രസാദ്‌ അറിയിച്ചു.

2021 മെയ്‌ നാലിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ 82കാരനെ ടിബി സാപ്രു ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചിരുന്നു. അടുത്തദിവസം, കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ കാണാതായ വ്യക്തിയുടെ മകനും കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ചികിത്സയിലായി. മെയ്‌ ആറിന്‌ പിതാവിനെ ട്രോമാകെയർ സെന്ററിലേക്ക്‌ മാറ്റിയെന്ന അറിയിപ്പ്‌ മകന്‌ ലഭിച്ചു. എന്നാൽ, മെയ്‌ എട്ടിന്‌ പിതാവിനെ കാണാനില്ലെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. ഇതേതുടർന്ന്‌, മകൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top