31 December Wednesday

ആത്മഹത്യാപ്രേരണ ഹീനമായ കുറ്റം: 
സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022


ന്യൂഡൽഹി  
ആത്മഹത്യാപ്രേരണ ഹീനമായ കുറ്റമാണെന്നും ഒത്തുതീർപ്പിൽ എത്തിയതുകൊണ്ട്‌ കേസ്‌ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ആത്മഹത്യാപ്രേരണ വ്യക്തിക്കുമാത്രം എതിരെയുള്ള കുറ്റകൃത്യമല്ല. സമൂഹത്തെ ബാധിക്കുന്ന ഗുരുതരകുറ്റമായതിനാൽ ഇത്‌ ഒത്തുതീർപ്പിലൂടെ റദ്ദാക്കാനാകില്ലെന്നും ജസ്‌റ്റിസുമാരായ ഇന്ദിരാബാനർജിയും വി രാമസുബ്രഹ്മണ്യനും അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. പ്രതിയും ഇരയുടെ ബന്ധുവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത്‌ ഹൈക്കോടതി നേരത്തേ കേസ്‌ റദ്ദാക്കിയിരുന്നു. ഇതിനെതിരായ അപ്പീലാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top