19 March Tuesday

സുഖ്‌ജിന്ദർ സിങ്‌ രൻധാവ പഞ്ചാബ്‌ മുഖ്യമന്ത്രിയാകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

Photo Credit: Facebook/Sukhjinder Randhawa

ചണ്ഡീഗഢ്‌ > സുഖ്‌ജിന്ദർ സിങ്‌ രൻധാവ പഞ്ചാബ്‌ മുഖ്യമന്ത്രിയാകും. നിലവിൽ ജയിൽ, സഹകരണ വകുപ്പ്‌ മന്ത്രിയാണ്‌. 2002ലും 2012ലും 2017ലും ദേര ബാബ നാനക് നിയമസഭ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അമരീന്ദര്‍ സിങിന്റെ വിശ്വസ്‌തനായിരുന്നു. പിന്നീട്‌ പിസിസി പ്രസിഡന്റ്‌ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവിനൊപ്പം ചേർന്ന്‌ അമരീന്ദറിനെതിരെ കരുനീക്കിയ പ്രധാനികളിൽ ഒരാളാണ്‌.  

അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ ഇന്നലെ രാജിവെച്ചിരുന്നു. ഗവര്‍ണര്‍ക്ക് രാജി കൈമാറിയതായി അമരീന്ദറിന്റെ മകന്‍ രനീന്ദര്‍ സിങാണ്‌ അറിയിച്ചത്‌. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്ന ചിത്രം സഹിതം രാജി വാര്‍ത്ത രനീന്ദര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ച അമരീന്ദര്‍ അപമാനം സഹിച്ച് സ്ഥാനത്ത് തുടരാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് താന്‍ അവഹേളിക്കപ്പെടുന്നതെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് പറഞ്ഞു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ഭൂരിപക്ഷം എംഎല്‍എമാരും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് രാജി പാര്‍ട്ടി അമരീന്ദറിനോട് ആവശ്യപ്പെടുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top