24 April Wednesday

സുഭാഷ്‌ ചന്ദ്രബോസ്‌ ഡൽഹി ചലോ’ മുദ്രാവാക്യം മുഴക്കിയ പാഡങ്‌ 
ദേശീയ സ്മാരകം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022


സിംഗപ്പുർ
സുഭാഷ്‌ ചന്ദ്രബോസ്‌ 1943 ജൂലൈയിൽ പ്രസിദ്ധമായ ‘ഡൽഹി ചലോ’ മുദ്രാവാക്യം മുഴക്കിയ പാഡങ്‌ മൈതാനത്തെ ദേശീയ സ്മാരകമാക്കാൻ സിംഗപ്പുർ.
രാജ്യത്തിന്റെ ദേശീയ ദിനമായ ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടാകും. സിംഗപ്പുരിലെ 74 ദേശീയ സ്മാരകങ്ങളിലെ ഏക തുറന്ന സ്ഥലമാകും പാഡങ്‌.

ഇന്ത്യൻ നാഷണൽ ആർമി അംഗങ്ങളെയും സിംഗപ്പുരിലെ ഇന്ത്യക്കാരെയും നേതാജി നിരവധി തവണ പാഡങിൽ അഭിസംബോധന ചെയ്തിട്ടുണ്ട്‌. ഐഎൻഎ വനിതാ വിഭാഗമായ ഝാൻസി റാണി റജിമെന്റിന്‌ രൂപം നൽകിയത്‌ ഇവിടെയാണ്‌. 1959 ജൂൺ മൂന്നിന്‌ ജപ്പാൻ പട്ടാളം കീഴടങ്ങിയതിന്റെ ആഹ്ലാദപ്രകടനം ഉൾപ്പെടെ സിംഗപ്പുരിന്റെ ചരിത്രത്തിലും സവിശേഷ പ്രാധാന്യമുള്ള മൈതാനമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top