25 April Thursday

അച്ഛനൊപ്പം പൂക്കച്ചവടം, ഇനി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷക

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

സരിത മാലി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി>  മുംബൈയില്‍ അച്ഛനോടൊപ്പം പൂക്കള്‍ വിറ്റ് നടന്ന പെണ്‍കുട്ടി ഇനി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി. 28 കാരിയായ സരിത മാലിയ്ക്കാണ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പിഎച്ച്ഡിയ്ക്ക് പ്രവേശനം ലഭിച്ചത്. നിലവില്‍ ജെഎന്‍യുവില്‍ ഹിന്ദി സാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ് സരിത.  ജെഎന്‍യുവില്‍ നിന്നുതന്നെ എംഎയും എംഫിലും നേടിയിരുന്നു.

 'ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടാകുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  എല്ലാവര്‍ക്കും അവരവരുടേതായ കഥകളും ദുഖങ്ങളുമുണ്ടാകും. ഏത് സമൂഹത്തിലാണ് നമ്മള്‍ ജനിച്ചത്, ഏത് തരം ജീവിതമാണ് നമുക്ക് ലഭിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് തീരുമാനിക്കപ്പെടുക. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ, ഞാന്‍ ജനിച്ച സമൂഹത്തില്‍ പ്രശ്‌നങ്ങളെന്നത് ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു'- സരിത പറഞ്ഞു.

 ഗണേശ മൂര്‍ത്തി,  ദീപാവലി, ദസ്‌റ തുടങ്ങിയ ഉല്‍സവ സമയങ്ങളില്‍ വിദ്യാര്‍ഥിനി അച്ഛനൊടൊപ്പം പൂക്കച്ചവടത്തിന് പോകുന്നത് പതിവായിരുന്നു.സ്‌കൂള്‍ സമയത്തായിരുന്നു ഈ ജോലി അച്ഛനൊപ്പം സരിത മാലി ചെയ്‌തിരുന്നത്. ജെഎന്‍യുവില്‍ നിന്നും ലഭിക്കുന്ന വെക്കേഷന്‍ സമയങ്ങളില്‍ പൂമാല നിര്‍മിക്കുന്ന ജോലിയിലും ഏര്‍പ്പെട്ടു.

 ജനിച്ചത് മുതല്‍ പൂക്കള്‍ കണ്ടാണ് വളര്‍ന്നത്. വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും മറ്റൊരു വശത്ത് പ്രതീക്ഷകളുണ്ടായിരുന്നു.  കുടുംബത്തിന്റെ പിന്തുണ കൂടിയായപ്പോള്‍ ഈ നിലയിലേയ്‌ക്കെത്തി.ജെഎന്‍യുവില്‍ എത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്.  എന്നെപ്പോലുള്ളവര്‍ നിലനില്‍ക്കുന്ന സമൂഹത്തിന് ജെഎന്‍യു പോലുള്ള സര്‍വകലാശാലകള്‍ കുന്നോളം  സാധ്യതകള്‍ നല്‍കുന്നുണ്ട്- സരിത പറഞ്ഞു.

പ്രായം കുറഞ്ഞ ഗവേഷക വിദ്യാര്‍ഥികളിലൊരാള്‍ കൂടിയായിരുന്നു സരിത. എംഫില്‍ പഠനകാലത്ത് 22 വയസായിരുന്നു.ആറ് പേരടങ്ങുന്ന കുടുംബത്തില്‍ രണ്ട് സഹോദരിമാരും രണ്ട് സഹോദരങ്ങളുമാണ് സരിതയ്ക്കുള്ളത്







































 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top