20 April Saturday

നടൻ വിജയ്‌യുടെ ഒന്നരക്കോടി പിഴത്തുകയ്ക്ക് സ്റ്റേ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ചെന്നൈ> നടന്‍ വിജയ്ക്ക് ഒന്നരക്കോടിയുടെ പിഴ ചുമത്തിയ ആദായ നികുതി വകുപ്പ് നടപടിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. 2015–-16 സാമ്പത്തിക വര്‍ഷത്തിലെ അധിക വരുമാനമായ 15 കോടിക്ക് നികുതിയടച്ചില്ലെന്ന് ആരോപിച്ചാണ് പിഴയിട്ടത്.

എന്നാല്‍ ആദായനികുതി നിയമപ്രകാരം പരിമിതമായ കാലയളവിന് ശേഷം കുറ്റം ചുമത്തിയത് നിയമാനുസൃതമല്ലെന്ന വാദത്തിലാണ് ഇപ്പോള്‍ സ്റ്റേ ലഭിച്ചത്. 2018 ജൂണ്‍ 30ന് മുമ്പ് കുറ്റം ചുമത്തണമെന്നായിരുന്നു അഭിഭാഷന്‍ വാദിച്ചത്. 2020ല്‍ നടത്തിയ റെയ്ഡിന് ശേഷമാണ് പിഴചുമത്തിയത്. വിജയ്‌യുടെ ​ഹര്‍ജിയില്‍ സെപ്തംബര്‍ 16നകം സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ആദായനികുതി വകുപ്പിന് നിര്‍ദേശം നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top