29 March Friday

വിവാഹത്തിന് വ്യക്തിവിവരം പരസ്യപ്പെടുത്തൽ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020

ന്യൂഡൽഹി > പ്രത്യേകവിവാഹ നിയമ പ്രകാരം വിവാഹിതരാകാന്‍ പോകുന്നവരുടെ വ്യക്തിവിവരം 30 ദിവസം നോട്ടീസായി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. വിവാഹത്തിൽ എതിർപ്പുള്ളവർക്ക്‌ അത്‌ രേഖപ്പെടുത്താനാണ് 30 ദിവസം അനുവദിക്കുന്നത്.

പ്രായപൂർത്തിയായ സ്‌ത്രീയും പുരുഷനും നിയമപ്രകാരം വിവാഹം ചെയ്യാൻ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാണെന്ന വാദമാണ്‌ നിയമവിദ്യാർഥിനിയായ ഹര്‍ജിക്കാരി നന്ദിനിപ്രവീൺ മുന്നോട്ടുവയ്ക്കുന്നത്.  വിവരങ്ങൾ പരസ്യപ്പെടുത്തുന്നത്‌ വിവാഹത്തട്ടിപ്പ്‌ ഒഴിവാക്കാന്‍ സഹായകരമല്ലേയെന്ന്‌ വാദത്തിനിടെ ചീഫ്‌ജസ്‌റ്റിസ് എസ്‌ എ ബോബ്‌ഡെ‌ ആരാഞ്ഞു. ഹർജിക്കാരിക്ക്‌ വേണ്ടി അഭിഭാഷകരായ കാളീശ്വരം രാജും നിഷേ രാജൻശങ്കറും ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top