29 March Friday

കള്ളപ്പണം വെളുപ്പിക്കൽ കേസ്‌ : സോണിയയെ 12 മണിക്കൂർ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2022


ന്യൂഡൽഹി
നാഷണൽ ഹെറാൾഡ്‌ ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ മൂന്ന്‌ ദിവസമായി 12 മണിക്കൂർ ചോദ്യം ചെയ്‌തു. ബുധൻ പകൽ പതിനൊന്നോടെ ഇഡി ഓഫീസിലെത്തിയ സോണിയയെ മൂന്ന്‌ മണിക്കൂറോളം ചോദ്യംചെയ്‌ത്‌ വിട്ടയച്ചു. വീണ്ടും ഹാജരാകാൻ നോട്ടീസ്‌ നൽകിയിട്ടില്ല. ഇവരുടെ ചോദ്യംചെയ്യൽ പൂർത്തിയായെന്നാണ്‌ സൂചന. എഴുപതിലേറെ ചോദ്യത്തിനാണ്‌ അന്വേഷണസംഘം ഉത്തരം തേടിയത്.

രാഹുല്‍ ​ഗാന്ധിയുടെയും സോണിയയുടെയും ഉത്തരങ്ങൾ താരതമ്യം ചെയ്‌ത്‌ ഇഡി റിപ്പോർട്ട്‌ തയ്യാറാക്കും. പിന്നീടാകും തുടര്‍നടപടി.നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ്‌ ജേണൽസ്‌ ലിമിറ്റഡിന്റെ കണക്കുകൾ അന്തരിച്ച കോൺഗ്രസ്‌ നേതാവ്‌ മോട്ടിലാൽ വോഹ്‌റയാണ്‌ കൈകാര്യം ചെയ്‌തതെന്ന്‌ സോണിയ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇതേ മറുപടിയാണ്‌ രാഹുൽ ഗാന്ധിയും നൽകിയത്.ചോദ്യം ചെയ്യലിൽ ബുധനാഴ്‌ചയും ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top