കൊൽക്കത്ത> ഓടുന്ന ട്രെയിനിൽ പാമ്പുകളെ തുറന്ന് വിട്ട് പാമ്പാട്ടികളുടെ ഗുണ്ടായിസം. ഉത്തർപ്രദേശിലെ മഹോബയ്‌ക്ക് സമീപം ചമ്പൽ എക്‌സ്‌പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം. യാത്രക്കാരോട് ആവശ്യപ്പെട്ട സംഭാവന നൽകാത്തതിനെ തുടർന്നാണ് പാമ്പാട്ടികൾ പാമ്പുകളെ കൂടയിൽനിന്നു തുറന്നുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പരിഭ്രാന്തരായ യാത്രക്കാർ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് പാമ്പാട്ടികൾ ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..