16 July Wednesday

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 6 മുതല്‍ പത്ത് വരെ; തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ജനം ബിജെപിക്കെതിര് : യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

ഹൈദരാബാദ്>  കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ പത്ത് വരെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം ഹൈദരാബാദില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ജനം ബിജെപിക്കെതിരാണെന്നും യെച്ചൂരി പറഞ്ഞു

 പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാലും നടപടിയുണ്ടാകണം. പാര്‍ട്ടികളുടേയും ജനങ്ങളുടേയും അവകാശം സംരക്ഷിക്കണം. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ജനക്ഷേമം സംരക്ഷിക്കലാണ് പ്രധാനം. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണെന്നും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നും  യെച്ചൂരി പറഞ്ഞു

കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. ഫെബ്രുവരി ആദ്യവാരം കരട് പ്രസിദ്ധീകരിക്കും. അന്തിമ രേഖ തയ്യാറാക്കാന്‍ പിബിയെ ചുമതലപ്പെടുത്തി.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top