29 March Friday

പോരാട്ടം തുടരുക തന്നെ ചെയ്യും: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

ന്യൂഡൽഹി
ബിജെപി സർക്കാരിന്റെ ഭീഷണിപ്പെടുത്തൽ വഴി പൗരത്വഭേദഗതി നിയമം പോലുള്ള വിവേചനപരമായ നിയമങ്ങൾക്കെതിരായ പോരാട്ടം അവസാനിപ്പിക്കാൻ കഴിയില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജാതി, മതം, വർണം, രാഷ്ട്രീയം എന്നിവയ്‌ക്ക്‌ അതീതമായി എല്ലാ ഇന്ത്യക്കാരും തുല്യരാണ്‌. ഡൽഹിയിൽ 56 പേരുടെ മരണത്തിനു കാരണമായ കലാപത്തിലേക്ക്‌ നയിച്ച വിദ്വേഷപ്രസംഗങ്ങൾ രേഖയാണ്‌. ജെഎൻയുവിൽ അക്രമത്തിനു നേതൃത്വം നൽകിയ വ്യക്തിയുടെ ദൃശ്യങ്ങളുമുണ്ട്‌. ‌ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ ഇതൊന്നും കാണുന്നില്ല.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്‌ ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികൾ.
മുഖ്യധാരാ  രാഷ്ട്രീയ പാർടികൾ നടത്തുന്ന സമാധാനപരമായ പ്രക്ഷോഭങ്ങളെ അവർ ഭയക്കുന്നു. രാഷ്ട്രീയഅധികാരം ഉപയോഗിച്ച്  പ്രതിപക്ഷത്തെ അടിച്ചമർത്താമെന്ന് അവർ കരുതുന്നു. അടിയന്തരാവസ്ഥയെ നാം ചെറുത്തു; ഇതിനെയും പരാജയപ്പെടുത്തും‐ യെച്ചൂരി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top