ന്യൂഡല്‍ഹി> ക്രിമിനല്‍ മാനനഷ്ട നടപടി വഴി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുന്ന ബിജെപി നീക്കം അപലപനീയമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിക്കെതിരായ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്ക് പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം.
ഇഡി, സിബിഐ തുടങ്ങിയ അന്വേഷണസ്ഥാപനങ്ങളെ പ്രതിപക്ഷത്തിനെതിരായി നിരന്തരമെന്നോണം ദുരുപയോഗിച്ചതിന് പിന്നാലെയാണിത്. അധികാരി വര്‍ഗത്തിന്റെ ഇത്തരം കടന്നുകയറ്റത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..