26 April Friday

ബിജെപി ഇതര സംസ്ഥാനങ്ങളെ വേട്ടയാടൽ ; സിപിഐ എം രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022


ന്യൂഡൽഹി
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ മോദി സർക്കാർ വേട്ടയാടുന്നത്‌ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സിപിഐ എം കേന്ദ്ര കമ്മിറ്റിയാണ്‌ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്‌.    ഡൽഹിയിൽ രണ്ടുദിവസമായി ചേർന്ന സിസി യോഗത്തിൽ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ച ചെയ്‌തു. കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരായി കോൺഗ്രസും ബിജെപിയും കൈകോർത്ത്‌ നീങ്ങുകയാണ്‌. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം മുൻനിർത്തി ആഗസ്‌ത്‌ ഒന്നുമുതൽ 15 വരെ രാജ്യവ്യാപകമായി പരിപാടി സംഘടിപ്പിക്കും. ആഗസ്‌ത്‌ 15ന്‌ എല്ലാ സിപിഐ എം ഓഫീസുകളിലും ദേശീയപതാക ഉയർത്തും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട്‌ വിട്ടുനിൽക്കുന്നെന്ന്‌ വിശദീകരിക്കേണ്ടത്‌ തൃണമൂലാണ്‌. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയെ പിന്തുണയ്‌ക്കുമെന്ന്‌ ഉറപ്പുനൽകിയശേഷം എന്തുകൊണ്ട്‌ പിൻവാങ്ങിയെന്നതിന്‌ അവർ മറുപടി നൽകണം–- യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top