27 April Saturday

ഇഡിയുടെ അധികാരം : സുപ്രീംകോടതി വിധി 
ആശങ്കാജനകം : യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022


ന്യൂഡൽഹി  
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‌ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ ശരിവച്ച സുപ്രീംകോടതി വിധി ആശങ്കാജനകമെന്ന്‌ സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി.

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ മാരക അധികാരങ്ങൾ നൽകുന്ന ഭേദഗതികളാണ്‌ സുപ്രീംകോടതി ശരിവച്ചത്‌. രാഷ്ട്രീയഎതിരാളികളെ വേട്ടയാടാൻ ഇഡിയെ വ്യാപകമായി ഉപയോഗിക്കുന്ന അവസരത്തിൽ സുപ്രീംകോടതി വിധി ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംബന്ധിച്ചിടത്തോളം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.കുറ്റാരോപിതർ അവരുടെ നിരപരാധിത്വം തെളിയിക്കണമെന്ന വാദം അംഗീകരിക്കപ്പെട്ടതോടെ സ്വാഭാവിക നീതി തകിടംമറിഞ്ഞു. രാജ്യസഭയുടെ പരിശോധന ഒഴിവാക്കാൻ ധനബില്ലായാണ്‌ ഈ ഭേദഗതികൾ അവതരിപ്പിച്ചതെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌–- യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top