19 April Friday

രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥ : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023


ന്യൂഡൽഹി
രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന്‌ ബിബിസി ഡോക്യുമെന്ററിക്ക്‌ മോദി സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ പരാമർശിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡോക്യുമെന്ററി ഒരു കാരണവശാലും ഇന്ത്യക്കാർ കാണരുതെന്ന കേന്ദ്ര സർക്കാർ നിലപാട്‌ അംഗീകരിക്കാനാകില്ല. സർക്കാരിന്‌ വിഷയത്തിൽ പലതും ഒളിക്കാനുണ്ട്‌. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഡോക്യുമെന്ററി വിലക്കുക വഴി ജനാധിപത്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്‌–- യെച്ചൂരി പറഞ്ഞു.

ബിബിസി ഡോക്യുമെന്ററിയെ കേന്ദ്ര സർക്കാരും ബിജെപിയും എതിർക്കുന്നത്‌ ഭീതിമൂലമാണെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ മോദിയുടെ പ്രതിച്ഛായ ഇടിയുമോ എന്നാണ്‌ ആശങ്ക. ആരും വെളിപ്പെടുത്താത്ത കാര്യങ്ങളല്ല ഡോക്യുമെന്ററിയിൽ ഉള്ളതെന്നും ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top