16 April Tuesday

മോദിയെ പുറത്താക്കുംവരെ പോരാട്ടം തുടരും: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

ഹൈദരാബാദിൽ ബിജെപി ടിആർഎസ്‌ ഇതര പ്രതിപക്ഷ പാർടികളുടെ *പ്രതിഷേധപരിപാടിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നു


ഹൈദരാബാദ്‌
രാജ്യത്തെ സംരക്ഷിക്കാനുള്ള ജനകീയ പ്രസ്ഥാനമായി മാറിയ 19 പ്രതിപക്ഷ പാർടിയുടെ സംയുക്ത പോരാട്ടം നരേന്ദ്ര മോദിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുംവരെ തുടരുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹൈദരാബാദിൽ ബിജെപി–- ടിആർഎസ്‌ ഇതര പ്രതിപക്ഷ പാർടികളുടെ പ്രതിഷേധപരിപാടിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്‌തംബർ 20 മുതൽ 30വരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണ്‌ പരിപാടി. സമാജ്‌വാദി പാർടി അടക്കം നിരവധി രാഷ്‌ട്രീയ പാർടികൾ വിവിധ സംസ്ഥാനങ്ങളിൽ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി. ജനാധിപത്യ അവകാശങ്ങൾ നിലനിർത്താൻ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന്‌ യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ പാർടികൾ, കോൺഗ്രസ്‌, ടിഡിപി, ടിജെഎസ്‌ തുടങ്ങി വിവിധ പാർടികളുടെ നേതാക്കൾ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top