01 July Tuesday

ഇഡി കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യപേക്ഷ ഇന്ന് പരി​ഗണിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ലഖ്‌നൗ> മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കാപ്പൻ നൽകിയ ഹർജി ഇന്ന് ലഖ്നൗവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും. യുഎപിഎ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. സെപ്‌തംബർ ഒമ്പതിനാണ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top