19 April Friday

സിദ്ദിഖ്‌കാപ്പന്‌ ഉമ്മയെ വീഡിയോയിൽ കാണാന്‍ അനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


ന്യൂഡൽഹി
ഉത്തർപ്രദേശിൽ അറസ്‌റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌കാപ്പനുമായി ഉമ്മയ്‌ക്ക്‌ വീഡിയോകോൺഫറൻസ്‌ വഴി സംസാരിക്കാൻ സുപ്രീംകോടതിയുടെ അനുമതി. ജയിലിലായി മാസങ്ങൾ പിന്നിട്ടതിനാല്‍ 90 വയസ്സുള്ള ഉമ്മയ്‌ക്ക്‌ കാണാന്‍ അവസരമൊരുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയന്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആവശ്യപ്പെട്ടു.

ജയിൽച്ചട്ടങ്ങൾക്ക്‌ വിധേയമായി വീഡിയോകോൺഫറൻസ്‌‌ നടത്താമെന്ന്‌ കോടതി നിർദേശിച്ചു. എന്നാൽ, ജയിൽച്ചട്ടത്തിൽ വകുപ്പില്ലെന്നപേരില്‍‌ അധികൃതർ അനുമതി നൽകുന്നില്ലെന്നും കോടതി  ഇടപെടണമെന്നും സിബൽ പറഞ്ഞു. വീഡിയോ കോൺഫറൻസ്‌ സൗകര്യം ഒരുക്കാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. അതിനിടെ, സിദ്ദിഖിന്‌ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായി ബന്ധമുണ്ടെന്ന ഉത്തർപ്രദേശ്‌ സർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന്‌ ചൂണ്ടിക്കാട്ടി‌ പത്രപ്രവർത്തകയൂണിയൻ അധികസത്യവാങ്‌‌മൂലം സമർപ്പിച്ചു. നാർക്കോ അനാലിസിസ്‌ ഉൾപ്പെടെ ശാസ്‌ത്രീയപരിശോധനയ്‌ക്ക്‌  സിദ്ദിഖ്‌ തയ്യാറാണെന്നും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top