ന്യൂഡൽഹി
ഉദ്ധവ് താക്കറെ–- ഏക്‌നാഥ് ഷിൻഡെ പക്ഷങ്ങളിൽ ഏതാണ് യഥാർഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്‌റ്റേ ചെയ്യണമെന്ന ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ, കൃഷ്ണമുരാരി, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. കമീഷനെ കക്ഷിചേർക്കണമെന്ന ഉദ്ധവ് പക്ഷത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നേടുകവഴി പാർടി ചിഹ്നവും ഓഫീസുമടക്കം പിടിച്ചെടുക്കാൻ ഷിൻഡെ പക്ഷത്തിന് കഴിയും. വിശ്വാസവോട്ട് തേടാൻ ഗവർണർ സഭ വിളിച്ചതും ഉദ്ധവ് പക്ഷ നേതാക്കളെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ചീഫ് വിപ്പ് പദവിയിൽനിന്നും നീക്കം ചെയ്‌തതും ചോദ്യം ചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..