01 July Tuesday

ഔറംഗബാദ് ഇനി ‘സംഭാജിനഗർ‘; പേര് മാറ്റി ഉദ്ധവ്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

twitter.com/ANI/status

മുംബൈ> രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ഔറംഗബാദ് ന​ഗരത്തിന്റെയും ഉസ്‌മാനാബാദിന്റെയും പേര്‌ മാറ്റി മഹാരാഷ്‌ട്ര സർക്കാർ. ഔറംഗബാദിന്റെ പേര് ‘സംഭാജിനഗർ’ എന്നും ഉസ്‌മാനാബാദിന്റേത് ‘ധാരാശിവ്’ എന്നും മാറ്റാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിർമാണം പൂർത്തിയാകുന്ന നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഡി ബി പാട്ടീലിന്റെ പേര് നൽകാനും തീരുമാനിച്ചു. മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. ഔറം​ഗബാദിന്റെ പേര് സംഭാജിന​ഗർ എന്നാക്കണമെന്നത് ശിവസേനയുടെ ഏറെക്കാലമായുള്ള ആവശ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top