20 April Saturday

രാജസ്ഥാനിൽ എസ്‌എഫ്‌ഐ നേതാവിനെ കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

ന്യൂഡൽഹി> രാജസ്ഥാനിലെ ജുൻജുനുവിൽ എസ്‌എഫ്‌ഐ നേതാവിനെ സമൂഹവിരുദ്ധർ കൊലപ്പെടുത്തി. ജുൻജുനു പൂർവവിദ്യാർഥി സംഘടന അധ്യക്ഷൻ കൂടിയായ രാകേഷ്‌ ജജ്ജാദിയ റാവുവാണ്‌ കൊല്ലപ്പെട്ടത്‌. കഴിഞ്ഞദിവസം രാത്രി കുപ്രസിദ്ധകുറ്റവാളികൾ അടങ്ങുന്ന 13 അംഗസംഘമാണ്‌ രാകേഷിനെ ആക്രമിച്ച്‌ ദാരുണമായി കൊലപ്പെടുത്തിയത്‌.

ഈയിടെ നടന്ന കോളേജ്‌, സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ജുൻജുനുവിൽ അടക്കം രാജസ്ഥാനിൽ എസ്‌എഫ്‌ഐ തിളക്കമാർന്ന വിജയം നേടി. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതുമുതൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ഭീഷണി ഉയർന്നിരുന്നു. ആക്രമണസാധ്യത ചൂണ്ടിക്കാട്ടി എസ്‌എഫ്‌ഐ നേതാക്കൾ പൊലീസിനു പരാതിയും നൽകി. എന്നാൽ ഭരണകക്ഷി പിന്തുണയുള്ള സമൂഹവിരുദ്ധരെ തടയാൻ പൊലീസ്‌ ജാഗ്രത കാണിച്ചില്ല. തെരഞ്ഞെടുപ്പിൽ എൻഎസ്‌യുവിന്‌ സമ്പൂർണപരാജയമാണ്‌ നേരിട്ടത്‌.

വിദ്യാർഥികളുടെ  അടക്കം സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിൽ രാജസ്ഥാനിലെ ഗെലോട്ട്‌ സർക്കാർ പരാജയപ്പെട്ടിരിക്കയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി അമ്രാറാം പറഞ്ഞു. കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top