29 March Friday

33 വർഷത്തിനുശേഷം ഗുജറാത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ന്യൂഡൽഹി > മുപ്പത്തിമൂന്ന്‌ വർഷത്തിനുശേഷം ഗുജറാത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ചേർന്നു. അഹമ്മദാബാദിൽ ചേർന്ന മൂന്നാം സംസ്ഥാന സമ്മേളനത്തിൽ നാലു ജില്ലയിൽനിന്നുള്ള 121 പ്രതിനിധികൾ പങ്കെടുത്തു. അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു ഉദ്‌ഘാടനം ചെയ്‌തു. ദിപക്‌ പാട്ടീലിനെ സംസ്ഥാന പ്രസിഡന്റായും  നിതീഷ്‌ മോഹനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സത്യേഷ ലുവ, അജയ് പട്ടേൽ എന്നിവർ  ജോയിന്റ് സെക്രട്ടറിമാരും മാൻസി റാവൽ, ആഗ്മാൻ ലുവ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്‌. 21 അംഗങ്ങൾ ഉൾപ്പെടുന്നതാണ്‌ സംസ്ഥാന കമ്മിറ്റി. 1989ലാണ്‌ സിദ്ധ്‌പുരിൽ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം അവസാനമായി ചേർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top