ഹൈദരാബാദ് > വിദേശ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഹൈദരാബാദ് സർവകലാശാല അധ്യാപകൻ അറസ്‌റ്റിൽ. ഹിന്ദി വിഭാഗം അധ്യാപകനായ പ്രൊഫ. രവി രഞ്‌ജൻ ആണ് അറസ്‌റ്റിലായത്.
വൈള്ളിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. പുസ്‌തകം നൽകാനെന്ന പേരിൽ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയശേഷം വിദ്യാർഥിനിയെ ആക്രമിക്കുകയായിരുന്നു. നിർബന്ധിച്ച് മദ്യം നൽകാനും ശ്രമിച്ചതായും പരാതിയിലുണ്ട്. സർവകലാശാലയിലെ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗമാണ് പൊലീസിന് പരാതി നൽകിയത്. വിദ്യാർഥിനിക്ക് ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാൻ പരിമിതിയുള്ളതുകൊണ്ട് എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
വിഷയത്തിൽ നടപടി സ്വീകാരിക്കാനാവശ്യപ്പെട്ട് രജിസ്‌ട്രാറെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻപോലും തയ്യാറായില്ലെന്ന് വിദ്യാർഥികൾ പറയുന്നു. വിദ്യാർഥി യൂണിയന്റെ പ്രതിഷേധത്തിനൊടുവിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ഇന്ന് സർവകലാശാല രജിസ്‌ട്രാറും പൊലീസിന് പരാതി നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..