19 April Friday

സെക്രട്ടറിയേറ്റ്‌ അസോസിയേഷനിൽ ചേരിതിരിഞ്ഞ് അടി; ട്രഷററെ മർദിച്ച 10 പേർക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

തിരുവനന്തപുരം> കോൺഗ്രസ്‌ അനുകൂല സംഘടനാ നേതാവിനെ സംഘം ചേർന്ന് മർദിച്ച  വിമത വിഭാഗത്തിലെ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു.  സെക്രട്ടറിയേറ്റ്‌ അസോസിയേഷൻ ട്രഷറർ കെ എസ്‌ ഹാരിസിനെയാണ്‌ ഗ്രൂപ്പ്‌ പോരിൽ  വിമതവിഭാഗം മർദിച്ചത്. അടി നടത്തിയ  നെയ്യാറ്റിൻകര ഡി അനിൽകുമാർ , ജസീർ , റെജി എൻ , സുധീർ എ , ജയകുമാർ , ഗോവിന്ദ് , രഞ്ചിഷ്കുമാർ , അനിൽകുമാർ കെ.എം., രാമചന്ദ്രൻ നായർ. രമേശൻ , സതീഷ് കുമാർ എന്നിവർക്കെതിരെയാണ്  കന്റോൺമെന്റ് പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പത്തുപേർക്കെതിരെ  കേസെടുത്തിട്ടുള്ളത്.

തിങ്കളാഴ്‌ച പകൽ രണ്ടോടെയാണ്‌  ഹാരിസിനെ മർദിച്ചത്.  അസോസിയേഷൻ കെട്ടിടത്തിനു താഴെ സ്റ്റാഫ് സൊസൈറ്റിയിൽ വായ്പയുടെ തവണയടക്കാൻ നിൽക്കുകയായിരുന്ന ഹാരീസിനെ മുകളിൽ ഹാളിലേക്ക് വിളിച്ചു കയറ്റിയാണ്  പത്തംഗ സംഘം  മർദിച്ചത്‌. ഹാരിസിനെ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മറുവിഭാഗം പ്രവർത്തകർ അസോസിയേഷൻ ഹാളിന്‌ മുന്നിൽ ധർണ നടത്തിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top